തിരുവനന്തപുരം: അക്കാദമിക് ഗവേഷണവും ഔദ്യോഗിക സ്ഥിതിവിവരക്കണക്കും സംയോജിപ്പിക്കേണ്ടത് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. സ്‌റ്റേറ്റ് അക്കാദമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണമെന്നും അവയുടെ ഫലം പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യമറിഞ്ഞ് കൃത്യവും വ്യക്തവുമായി നടത്തുന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ക്കുമാത്രമേ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ചടങ്ങില്‍ അധ്യക്ഷനായ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ പറഞ്ഞു. സ്‌റ്റേറ്റ് അക്കാദമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍. ശോഭനപിള്ള എന്നിവര്‍ സംസാരിച്ചു.
















