മുഹമ്മ: താറുമാറായ റോഡിന്റെ പുനര്‍നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ തടഞ്ഞുവച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13 -ാം വാര്‍ഡ് മെമ്പര്‍ ആലീസ് സന്ധ്യാവിനെയാണ് തൊഴിലുറപ്പുതൊഴിലാളികളാണ് തടഞ്ഞത്. സംഭവം അറിഞ്ഞ് ആലപ്പുഴ നോര്‍ത്ത്,മണ്ണഞ്ചേരി പൊലീസ് എത്തിയാണ് പഞ്ചായത്ത് അംഗത്തെ മോചിപ്പിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 13, 15 വാര്‍ഡുകളിലെ അതിര്‍ത്തി പങ്കുവയ്ക്കുന്ന ചെട്ടികാട് പമ്പുഹൗസ് – ബീച്ച് റോഡാണ് തകര്‍ന്നത്. ഈ പ്രദേശത്തെ കടല്‍തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിക്കാനായി കൂറ്റന്‍പാറകള്‍ എത്തിച്ചതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണം. ഹാര്‍ബര്‍ എഞ്ചിനിയറിംങ് വിഭാഗം 35 ലക്ഷം രുപ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനായി അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തംഗത്തെ തടഞ്ഞത്. എന്നാല്‍ രണ്ടുവാര്ഡുകളുടെ അതിര്‍ത്തിയായ ഈ റോഡിന് 15 -ാം വാര്ഡുകാര് 13 -ാം വാര്‍ഡിലെ അംഗത്തെ തടഞ്ഞത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: