മുഹമ്മ: അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ കഞ്ഞിക്കുഴി ഗ്രാമം കൈകോര്‍ക്കുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാര്‍ഡ് തൈവേലിക്കകം(വനസ്വര്‍ഗ്ഗം)വീട്ടില്‍ ജോര്‍ജ്ജിന്റെ ഭാര്യ മേരിഹില്‍ഡ(27)ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്.
മജ്ജ മാറ്റിവെയ്‌ക്കല്‍ ഉള്‍പ്പെടേയുള്ള ശസ്ത്രിക്രിയയ്‌ക്കായി ഏകദേശം 28 ലക്ഷം രൂപയോളം ചെലവ് വരും. വിദഗ്‌ദ്ധ ചികിത്സ ലഭ്യമായാല്‍ ഏഴുമാസം ഗര്‍ഭിണിയായ ഹില്‍ഡയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനാകുമെന്നാണ് ഡോക്‌റുടെ അഭിപ്രായം. അര്‍ത്തുങ്കല്‍ സെന്റ്ഫ്രാന്‍സീസ് ഹൈസ്‌കൂളിലെ പ്യൂണ്‍ ആയ ജോര്‍ജ്ജിന്റെ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന്റെ ചികിത്സയ്‌ക്കായി മേരി ഹില്‍ഡ ചികിത്സ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
കൂടാതെ ജനപ്രതിനിധികള്‍, രാഷ്‌ട്രീയ – സാമൂഹിക- സാംസ്‌ക്കാരിക- കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ 19ന് പഞ്ചായത്തിലെ 9 മുതല്‍ 15 വരെ വാര്‍ഡുകളിലെ കുടുംബങ്ങളില്‍ നിന്നും മറ്റു സുമനസുകളില്‍ നിന്നും പണം സമാഹരിക്കും. കൂടാതെ ചികിത്സാ സഹായ നിധിയുടെ പേരില്‍ മാരാരിക്കുളം ഫെഡറല്‍ ബാങ്ക് ശാകയില്‍ അക്കൗണ്ട് തുറന്നിട്ടുമ്ട്. നമ്പര്‍:12750100216361. ഐ എഫ് എസ്:എഫ് ഡി ആര്‍ എല്‍ 0001275. ഫോണ്‍:9249965136.
















