മാന്നാര്‍: പരുമല തിക്കപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. ഇന്നലെ രാവിലെ ഒന്‍പതിനാണ് സംഭവം.
പാണ്ടനാട് ചേക്കപ്പറമ്പില്‍ സന്തോഷിന്റെ മാരുതി കാറാണ് കത്തി നശിച്ചത്. കോളേജില്‍ പഠിക്കുന്ന മകളെ യാത്രയാക്കിയിട്ട് മാന്നാറില്‍ നിന്നും വിട്ടിലേക്ക് മടങ്ങിപ്പോകവേ പരുമല തിക്കപ്പുഴയില്‍ വെച്ച് കാര്‍ ക്രമാതീതമായി ചൂടായതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി ഓടിച്ചിരുന്ന സന്തോഷ് പുറത്തിറങ്ങുന്നതിനിടയില് കത്തുകയായിരുന്നു.
മാവേലിക്കരയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: