ആലപ്പുഴ: കുസാറ്റിനു കീഴിലെ പുളിങ്കുന്ന് എഞ്ചിനീയറിങ് കോളേജില്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് തടസ്സപ്പെടുത്താനുള്ള എസ്എഫ്‌ഐയുടെയും പ്രിന്‍സിപ്പലിന്റെയും നീക്കത്തിനെതിരെ സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്‍ പ്രക്ഷോഭത്തിന്. എബിവിപി, കെഎസ്‌യു, എംഎസ്എഫ് വിദ്യാര്‍ത്ഥി സംഘടനകള് ഇന്നലെ കോളേജ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് കോളേജ് അടച്ചു.
ഇത്തവണ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് എസ്എഫ്‌ഐക്കുണ്ടായത്. ഇതേത്തുടര്‍ന്നാണ് യുണിവേഴ്‌സിറ്റി ഫണ്ടുപയോഗിച്ചുള്ള ആര്‍ട്‌സ് ഫെസ്റ്റ് അട്ടിമറിക്കാന്‍ കോളേജ് പ്രിന്‍സിപ്പലിന്‍രെയും ചില അദ്ധ്യാപകരുടെയും ഒത്താശയോടെ എസ്എഫ്‌ഐ ശ്രമിക്കുന്നത്. വൈസ് ചാന്‍സിലര്‍ അനുമതി നല്‍കിയിട്ടും ഫെസ്റ്റ് നടത്തില്ലെന്ന നിലപാടിലാണ് പ്രിന്‍സിപ്പലും എസ്എഫ്‌ഐയും ഇതിനെതിരെ സമരം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.
















