ആലപ്പുഴ: ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ആരംഭിച്ച പാസ് ആവോ സാത് ചലെ യാത്ര ജില്ലയിലെത്തി. മതമേലദ്ധ്യക്ഷന്മാരെ നേരില്‍കണ്ട് ആശയവിനിമയം നടത്തുക, ബിജെപി അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷ വിഭാഗത്തിന് ലഭ്യമായ നേട്ടങ്ങള്‍ സഭയെ ബോദ്ധ്യപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. മാവേലിക്കര ഓര്‍തഡോക്‌സ് ബിഷപ് ജോഷ്വാ മോര്‍ നിക്കിദേമോസ്, ലത്തീന്‍ കത്തോലിക സഭാ പിതാവ് സ്റ്റീഫന്‍ അത്തിപ്പൊഴി എന്നിവരെ സന്ദര്‍ശി്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, കേന്ദ്ര വഖഫ് കൗണ്‍സിലംഗം അഡ്വ. ടി.ഒ. നൗഷാദ്, സംസ്ഥാന ന്യൂനപക്ഷമോര്‍ച്ച ജന. സെക്രട്ടറി കെ.എ. സുലൈമാന്‍, ജന. സെക്രട്ടറി എം.ഒ. ചെറിയാന്‍, സംസ്ഥാന കമ്മറ്റിയംഗം ഡെന്നി ജോസ്, അലോഷ്യസ്, അഡ്വ. എ. ജയശങ്കര്‍, ഓമനപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
















