തിരുവനന്തപുരം: കുമാരപുരം ഹയര്‍ സെക്കന്ററി സ്‌കൂളിലെ 11 വിദ്യാര്‍ത്ഥികളെ മര്‍ദനമേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിന് വെളിയില്‍ വച്ച് പുറത്തുള്ള ആള്‍ക്കാര്‍ മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
എല്ലാവരും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. 2.30നാണ് ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
















