തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിന്റെ പതിനൊന്നാമത് വാര്‍ഷികം സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. സഞ്ജയന്‍ പുരസ്‌കാരം ലഭിച്ച നാരായണകുറുപ്പിനെ ആദരിച്ചു. തിരുമല കാര്‍ത്തിക ആഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷകോത്സവത്തില്‍ എന്‍.വിജയന്‍ (ഭാരതീയ വിദ്യാനികേതന്‍), അഡ്വ. വി.ജി.ഗിരികുമാര്‍ (പ്രതിപക്ഷനേതാവ്, നഗരസഭ), കൗണ്‍സിലര്‍മാരായ കെ.അനില്‍കുമാര്‍, മഞ്ജു.പി.വി, ഡോ. സുരേഷ് എസ്.നായര്‍, ഗംഗാധരന്‍ നായര്‍, രാജപ്പന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് അഡ്വ. ബി.മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ആര്‍.രാജന്‍ സ്വാഗതവും ഖജാന്‍ജി ശ്രീകാന്ത് നന്ദിയും പറഞ്ഞു. യോഗശേഷം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
















