കണ്ണൂര്‍: സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കണ്ണൂര്‍ ജില്ലാതല ചിത്രരചനാ മത്സരം നാളെ രാവിലെ 10 മണിക്ക് മുനിസിപ്പല്‍ സ്‌കൂള്‍ ജൂബിലി ഹാളില്‍ കേരള ചിത്രകലാ പരിഷത്ത് രക്ഷാധികാരി ഗോവിന്ദന്‍ കണ്ണപുരം ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിക്കും. കേരള പഞ്ചായത്ത് അസോ. സംസ്ഥാന സെക്രട്ടറി കെ.നാരായണന്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. പേര് രജിസ്റ്റര്‍ ചെയ്തവര്‍ 10 മണിക്ക് മുനിസിപ്പല്‍ സ്‌കൂള്‍ ജൂബിലി ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
















