പെരുമ്പാവൂര്‍: അകനാട് കൂട്ടുപുറം മഹാവിഷ്ണു ക്ഷേത്രത്തിലെ മകര രോഹിണി മഹോത്സവത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്‌റ്റേജ് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ മേല്‍ശാന്തി എത്തിയപ്പോഴാണ് സ്‌റ്റേജ് കത്തിയനിലയില്‍ കണ്ടത്.സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപണം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്ഷേത്രം ഉള്‍പ്പെടുന്ന വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. അതിനെ തുടര്‍ന്ന് നാട്ടില്‍ കലാപം സൃഷ്ടിക്കുന്നതിന് സിപിഎം ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
ക്ഷേത്രവുമായി ബന്ധപ്പെട്ട് ആധ്യാത്മിക മേഖലയില്‍ ഉണ്ടായ ഉണര്‍വ് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ആശങ്കയാണ് ക്ഷേത്രത്തിനെതിരെ തിരിയാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സംഘാടനാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട ഒരു സിപിഎം നേതാവാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കോടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്‌ദ്ധര്‍ ക്ഷേത്രത്തിലെത്തി തെളിവ് ശേഖരിച്ചു.
















