തിരുവനന്തപുരം: മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുതി നിലയം ആരംഭിച്ചിട്ട് അന്‍പതു വര്‍ഷം പിന്നിടുന്നതോടനുബന്ധിച്ച് നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മൂഴിയാറില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ജീവനക്കാരുടെ കൂട്ടായ്‌മ മാര്‍ച്ച് 4 ന് പവര്‍ഹൗവസ് അങ്കണത്തില്‍ ഒത്തുകൂടുന്നു.
മൂഴിയാര്‍ പവര്‍ഹൗസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ള, കെഎസ്ഇബി യില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഈ കൂട്ടായ്‌മയില്‍ പങ്കെടുക്കണമെന്ന് മൂഴിയാര്‍ ജനറേഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9496008043, 9496008038, 9496008035, 9496008036 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
















