കണ്ണൂര്‍: അഴീക്കല്‍ ശ്രീപാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രഭരണാധികാരികളുടെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാരായ പ്രദേശവാസികള്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ ആരംഭിച്ച 72 മണിക്കൂര്‍ സത്യഗ്രഹ സമരം നാളെ സമാപിക്കും. സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ബിജെപി സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ആര്‍.കെ.ഗിരിധരന്‍ തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തില്‍ നടക്കുന്ന എഴുന്നള്ളിപ്പ് ചടങ്ങില്‍ നിന്ന് പിന്നോക്ക സമുദായങ്ങളെ മാത്രം ഒഴിവാക്കുന്നത് അയിത്താചാരമാണെന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ഗുരുതമായ ഈ അയിത്താചരണം ഈ വര്‍ഷത്തെ ഉത്സവത്തോടെ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സതീഷ്ചന്ദ്രന്‍ മാസ്റ്റര്‍, ബാലഗംഗാധര തിലകന്‍, ഇ.എ.ശ്യാം, കൂടാളി രാജന്‍, എം.കെ.സുശീല്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















