മുഹമ്മ: എന്നെ ഉടലോടെ നശിപ്പിക്കാന്‍ നാട്ടില്‍ വലിയനിരതന്നെയുണ്ടെന്നറിയാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ണ്ണഞ്ചേരി ഗുരുദേവ സ്മാരക ഭജനസമിതി,മരണാന്തര സഹായ സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഗുരുദേവ പ്രതിഷ്ഠ മഹോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമാതിരിയുള്ള വേലകളൊന്നും എന്റെയടുക്കല്‍ ചിലവാകില്ല.കഴിഞ്ഞ വര്‍ഷത്തില്‍ എന്തെല്ലാം കോലാഹലങ്ങളാണ് ചിലര്‍ ഇവിടെ നടത്തിയത്.അവയെല്ലാം പാറയിലടിച്ച കാറ്റുപോലെയായി. സമുദായം എന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ് ഇത്തരക്കാര്‍ അടങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവകുലത്തില്‍ പാവങ്ങളാണ് കൂടുതല്‍.
അവര്‍ക്ക് ഇപ്പോഴും പട്ടിണിയും പരിവട്ടവുംതന്നെയാണ്. അതിന് മാറ്റമുണ്ടാക്കാനാണ് ഞാന്‍ വാക്കുകളിലൂടെ വാളെടുക്കുന്നത്. പണ്ടത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ പത്തുസെന്റിലാണ് ഈഴവര്‍ ഇപ്പോഴും വസിക്കുന്നത്. അതില്‍ പകുതിയിലേറെ സ്ഥലം പ്രാരാബ്ദം മൂലം വിറ്റുകഴിഞ്ഞു.
സംഘടനയിലൂം ചില ധാര്‍ഷ്ട്യക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും അവര്‍ സമൂദായത്തിന്റെ ഉയര്‍ച്ച ആഗ്രഹിക്കാത്തവരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബിജു.സി.ആനന്ദ് അദ്ധ്യക്ഷതവഹിച്ചു പ്രീതി നടേശന്‍ ഭദ്രദീപം പ്രകാശനം നടത്തി.ആലുവാ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമി അനഗ്രഹപ്രഭാഷണം നടത്തി. വി.എസ്. രാമകൃഷ്ണന്‍, കലവൂര്‍ എന്‍. ഗോപിനാഥ്, പി. ഹരിദാസ്, പി.കെ. മേദിനി എന്നിവര്‍ സംസാരിച്ചു.
















