കുട്ടനാട്: ചമ്പക്കുളം മൂലം വള്ളംകളിക്കു ബജറ്റില്‍ അനുവദിച്ച 25 ലക്ഷം രൂപ ലഭിക്കുന്നതിനായി നിവേദനം സമര്‍പ്പിക്കുവാന്‍ മൂലം ജലോത്സവ ധനകാര്യ കമ്മിറ്റി യോഗം തീരുമാനിച്ചു.
തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 2016 ലെ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു. വള്ളംകളിയുടെ നടത്തിപ്പിനു 11,69,969 രൂപ വരവും 11,33,508 രൂപ ചെലവും വന്നു. 12,280 രൂപയുടെ ബാങ്ക് നിക്ഷേപവും, നീക്കുബാക്കി 24,181 രൂപ കൈവശവും തോമസ് ചാണ്ടി എംഎല്‍എയുടെ കയ്യില്‍ നിന്നും വള്ളകളി നടത്തിപ്പിനായി കടമായി വാങ്ങിയ നാലുലക്ഷം രൂപയുള്‍പ്പടെ 4,85,500 രൂപയുടെ ബാദ്ധ്യതയുള്ളതായും കണക്കവതരിപ്പിച്ചു.
ധനകാര്യ കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് മാത്യു പഞ്ഞിമരം, ചെയര്‍മാന്‍ പോളി തോമസ്, കമ്മിറ്റി അംഗങ്ങളായ കെ.ഡി.മോഹനന്‍, കെ.ഗോപകുമാര്‍, ലിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മൂലം ജലോത്സവ എക്‌സിക്യൂട്ടിവ് കമ്മിറ്റിയോഗം 16നു നടത്താന്‍ യോഗം തീരുമാനിച്ചു.
















