ഇരിട്ടി: ഒരു മാസത്തിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ കൊട്ടിയൂര്‍ കണ്ടപ്പുനത്ത് ഫോറസ്റ്റ്‌റേഞ്ച് ഓഫീസ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടിക്കായി ശുപാര്‍ശ ചെയ്യുമെന്ന് എംഎല്‍എ അഡ്വ.സണ്ണി ജോസഫും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ.സജിയും ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ പറഞ്ഞു. ദാരുണമായ സംഭവമാണ് കൊട്ടിയൂര്‍ വനത്തില്‍ നടന്നത്. ആനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയാന്‍ ഈ മേഖലകളില്‍ കോണ്‍ക്രീറ്റ് മതില്‍ അടക്കമുള്ള പ്രതിരോധ വേലികള്‍ തീര്‍ക്കാനും മറ്റു സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി 50 കോടി രൂപ ആവശ്യപ്പെടാനും റാപ്പിഡ് റസ്‌പോന്‍സ് ടീം ഓഫീസ് കൊട്ടിയൂരില്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാറിനോടാവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷിജി നടുപ്പറമ്പില്‍, അഡ്വ.ഷീജ സബാസ്റ്റ്യന്‍, കെ.ശ്രീജ, പി.പി.സുഭാഷ്, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
















