Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പഞ്ചായത്തുകള്‍ ഉണര്‍ന്നു, പേയാട് ക്ലീന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 11:55 pm IST
in Thiruvananthapuram

വിളപ്പില്‍: നാലു ദിവസത്തിനിടെ രണ്ട് ജീവന്‍ നിരത്തില്‍ പൊലിഞ്ഞതോടെ വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ ഉണര്‍ന്നു. പേയാട് ജംഗ്ഷന്‍ മുതല്‍ കുണ്ടമണ്‍കടവ് വരെയുള്ള റോഡിന്റെ ഇരു വശത്തുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഇന്നലെ രാവിലെ പൊളിച്ചുനീക്കി പട്ടണം ക്ലീനാക്കി. പേയാട് റോഡിലെ കയ്യേറ്റങ്ങളും അനധികൃത പാര്‍ക്കിംഗുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ‘ജന്മഭൂമി’ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ട ഇരു പഞ്ചായത്തുകളിലേയും ഭരണസമിതികള്‍ പുലര്‍ച്ചെ ആറു മണിയോടെ ജെസിബിയുമായെത്തി കയ്യേറ്റങ്ങള്‍ ഇടിച്ചു നിരത്തുകയായിരുന്നു.

കുണ്ടമണ്‍കടവ് പേയാട് റോഡില്‍ ഒരുവിഭാഗം വ്യാപാരികള്‍ നടപ്പാതകളില്‍ തങ്ങളുടെ കടകളുടെ ഇറക്കുകള്‍ സ്ഥാപിച്ച് കാല്‍നടക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. നടപ്പാതകള്‍ കയ്യേറ്റക്കാരുടെ കൈകളിലായതോടെ വഴിയാത്രക്കാര്‍ റോഡിലൂടെയായി നടത്തം. പോരാത്തതിന് റോഡിന് വശങ്ങളിലെല്ലാം വാഹന പാര്‍ക്കിംഗ് കൂടിയായതോടെ പട്ടണം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി. പരാതികളും പ്രതിഷേധങ്ങളും ശക്തമാകുമ്പോള്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി വ്യാപാരികള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു പതിവ്. നോട്ടീസുകള്‍ക്ക് മറുപടിയായി ഭരണപക്ഷത്തുള്ള രാഷ്‌ട്രീയക്കാര്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി സമ്മര്‍ദം ചെലുത്തുന്നതോടെ ഉദ്യോഗസ്ഥര്‍ പത്തിമടക്കും. ഇത് നടപ്പാത കയ്യേറ്റക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പട്ടണം കീഴടക്കാന്‍ വളമായിമാറി.

പൊതുവെ ഇടുങ്ങിയ റോഡായ കുണ്ടമണ്‍കടവ് പേയാട് അപകട പാതയായി തീര്‍ന്നത് വളരെ പെട്ടന്നായിരുന്നു. ചെറുതും വലുതുമായ അപകടങ്ങള്‍ നിരത്തില്‍ ദിവസേന ചോരക്കളം തീര്‍ത്തു. പൂവച്ചല്‍ ചാമവിള പള്ളിത്തറ വീട്ടില്‍ വിജി (19) കഴിഞ്ഞ 28 ന് പേയാട് ചന്തമുക്കില്‍ വച്ച് കോളേജ് ബസ് ഇടിച്ചു മരിച്ചു. ബന്ധുവിന്റെ സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യവെയായിരുന്നു അപകടം. വ്യാഴാഴ്ച കാട്ടാക്കട അമ്പന്‍കോട് നിര്‍മ്മല ഭവനില്‍ നിധി (26) യാണ് പേയാട് ജംഗ്ഷനില്‍ വച്ച് കെഎസ്ആര്‍റ്റിസി ബസ്സിടിച്ച് ദാരുണമായി മരിച്ചത്. തുടര്‍ച്ചയായ ഈ അപകട മരണങ്ങള്‍ പഞ്ചായത്തുകളുടെ കണ്ണ് തുറപ്പിക്കുകയായിരുന്നു.

വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.അനില്‍കുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, സെക്രട്ടറിമാരായ റ്റൈറ്റസ്, തങ്കരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വര്‍ഷങ്ങളായി ജനം കൊതിച്ച ധീരമായ നടപടി. റോഡിന് ഇരുവശത്തും നാല് ജെസിബികള്‍ ഉപയോഗിച്ചാണ് കയ്യേറ്റങ്ങള്‍ ഇടിച്ചുനിരത്തിയത്. വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തംഗങ്ങളായ സി.എസ് അനില്‍, കാര്‍ത്തികേയന്‍, ആര്‍.ബി ബിജുദാസ്, എഡ്വിന്‍ ജോര്‍ജ്, അജിത്കുമാര്‍, ജയകുമാര്‍, വിജയകുമാര്‍, ശാലിനി, സി.മണിയന്‍, അസീസ് തുടങ്ങിയവര്‍ ഓരോ ഭാഗത്തും പൊളിച്ചുമാറ്റലുകള്‍ നിയന്ത്രിച്ചു. മറ്റ് പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരും ഒരേമനസോടെ നിരത്തിലിറങ്ങിയപ്പോള്‍ വ്യാപാരികളും പിന്തുണച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിടാനും കാര്യങ്ങള്‍ നിയന്ത്രിക്കുവാനും മലയിന്‍കീഴ് സിഐയുടെ നേതൃത്വത്തില്‍ വിളപ്പില്‍ശാല എസ്‌ഐ ബൈജു, മലയിന്‍കീഴ് എസ് ഐ ഷാനിഫ് എന്നിവര്‍ വന്‍ പോലീസ് സന്നാഹവുമായി നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. പേയാട് മലയ്‌ക്കല്‍ ജംഗ്ഷന്‍ മുതല്‍ ആരംഭിച്ച പൊളിച്ചുനീക്കല്‍ വൈകിട്ടോടെ ചന്തമുക്കിലെത്തി. ഇന്നുകൊണ്ട് കുണ്ടമണ്‍കടവ് പാലം വരെയുള്ള കയ്യേറ്റങ്ങള്‍ നീക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.