കണ്ണൂര്‍: കേന്ദ്ര ബജറ്റിനെ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സ്വാഗതം ചെയ്തു. ബജറ്റില്‍ വാഗ്ദാനം ചെയ്ത 100 മള്‍ട്ടി സ്‌കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒരെണ്ണം കണ്ണൂരിനും അനുവദിക്കണമെന്ന് ചേമ്പര്‍ ആവശ്യപ്പെട്ടു. അഞ്ച ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതിയും രണ്ട് കോടിയോളം രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ആറ് ശതമാനം നികുതിയും ആക്കിയുള്ള നികുതി പരിഷ്‌കരണം സ്വാഗതാര്‍ഹമാണ്. കാര്‍ഷിക മേഖലയ്‌ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ദ്ധിപ്പിച്ചതും ഭക്ഷ്യപദ്ധതിക്കുള്ള വിഹിതം 24 ശതമാനം വര്‍ദ്ധിപ്പിച്ചതും ചേമ്പര്‍ യോഗം സ്വാഗതം ചെയ്തു. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ചേമ്പര്‍ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സി.വി.ദീപക് അധ്യക്ഷത വഹിച്ചു.
















