ന്യൂദല്‍ഹി: ടോഗോയില്‍ ജയിലിലടയ്‌ക്കപ്പെട്ട അഞ്ചു മലയാളികളെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോസ്ഥരായ ഇവരെ 2013 ലാണ് ജയിലിലടച്ചത്.
ടോഗോ തീരത്ത് ആക്രമണം നടത്തിയ കടല്‍കൊളളക്കാര്‍ ഇവരാണെന്ന് സംശയിച്ചാണ് പടികൂടി ജയിലിലടച്ചത്. മുംബൈയില്‍ നിന്ന് കപ്പലില്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരുടെ മോചനത്തിനായി പരിശ്രമിച്ച ടോഗോയിലെയും ആക്രയിലെയും ഇന്ത്യന്‍ സംഘത്തെ സുഷമ സ്വരാജ് അഭിനന്ദിച്ചു.
















