കാഞ്ഞാര്‍: മൂലമറ്റം സെന്റ് ജോസഫ് കോളേജ്, തൊടുപുഴ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ വച്ച് കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേരിതിി
രിഞ്ഞ് തമ്മിലടിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടി.
ഇന്നലെ ഉച്ചയോടെ സെന്റ് ജോസഫ് കോളേജില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതേ ചൊല്ലി ഉച്ചക്ക് കെഎസ്‌യു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരായ ബിറ്റോ, ലിനോ, ആല്‍ബിന്‍, അലന്‍ എന്നിവരും എസ്എഫ്‌ഐ പ്രവര്‍ത്തകനായയ സുജിത്തും തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനായി വൈകിട്ട് അഞ്ച് മണിയോടെ കെഎസ്‌യു നേതാക്കന്‍മാര്‍ ആശുപത്രിയിലെത്തി. ഇതേ സമയം സുജിത്തിനെ കാണാനായി നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകരും ആസ്പത്രിയിലുണ്ടായിരുന്നു. മടങ്ങും വഴി ന്യൂമാന്‍ കോളേജ് റോഡില്‍ വച്ച് തങ്ങള്‍ വന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം മുപ്പതോളം വരുന്ന എസ്എഫ്‌ഐ ക്കാര്‍ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകര്‍ പറഞ്ഞു.
കാറിന്റെ ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുകയും ഡോര്‍ തകര്‍ക്കുകയും ചെയ്തതായും ഇവര്‍ പറഞ്ഞു. പരിക്കേറ്റ മൂവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ മൊഴിയെടുത്ത് രണ്ട് കേസെടുത്തതായി കാഞ്ഞാര്‍ എസ്‌ഐ പറഞ്ഞു.
നഗരത്തില്‍ ഉണ്ടായ ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 20 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായിി
തൊടുപുഴ എസ്‌ഐയും പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മിലുള്ള തുറന്ന പോര് നാട്ടുകാര്‍ക്ക് തലവേദനയാകുകയാണ്.
















