ചാലക്കുടി:അടച്ചു പൂട്ടിയ കൊരട്ടി വൈഗൈ ത്രെഡ്‌സ് കമ്പനിയില്‍ നിന്ന് യന്ത്ര ഭാഗങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരു അന്യ സംസ്ഥാനകാരനെ കൊരട്ടി പോലീസ് പിടികൂടി.ആലപ്പൂഴയില്‍ സ്ഥിര താമസകാരനായ രാജശേഖരന്‍ (47)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പൂട്ടിയ കമ്പനിയിലെ യന്ത്ര ഭാഗങ്ങള്‍ ലേലം എടുത്തിരിക്കുന്ന എറണാക്കുളത്തുള്ള സ്ഥാപനത്തിലെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ജോലി ചെയ്യുന്നതിനിടയിലാണ് കമ്പനിയില്‍ അതിക്രമിച്ച് കയറിയ അഞ്ച് സംഘത്തെ കാണുന്നത്.
ഉടനെ തന്നെ തൊഴിലാളികള്‍ ചേര്‍ന്ന് പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും ഒരാളെ മാത്രമെ കിട്ടിയുള്ളൂ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു.എന്നാല്‍ ഇവിടെ നിന്ന് നഷ്ടപ്പെട്ട കോടികള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ മോഷ്ടിച്ചത് ഇയാളാണന്നതിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന കമ്പനിയുടെ സംരക്ഷകരായ ലിക്വിഡേറ്റര്‍ കഴിഞ്ഞ മാസമാണ് കമ്പനിയുടെ യന്ത്ര ഭാഗങ്ങള്‍ പൊളിച്ചു വില്‍ക്കുവാന്‍ കരാര്‍ നല്‍കിയത്. കരാറെടുത്ത കമ്പനിയുടെ തൊഴിലാളികളാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്.മോഷണത്തെ കുറിച്ച് പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേക്ഷണം നടത്തി വരുന്നതായി പോലീസ് പറഞ്ഞു.
















