ഉദുമ: പള്ളം തെക്കേക്കര അയ്യപ്പഭജന മന്ദിരം ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ കെ.വി.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി ഭാരവാഹികളായ കുഞ്ഞിരാമന്‍ പാക്യാര, ടി.വി.വേണുഗോപാലന്‍ പള്ളം എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രന്‍ പള്ളം സ്വാഗതവും പി.വി.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി: പി.വി.ഭാസ്‌ക്കരന്‍ (പ്രസിഡന്റ്) കെ.വി.രമേശന്‍, ഗകണ്ണന്‍ (വൈ.പ്രസി) പി.പി.ശ്രീധരന്‍ പള്ളം(ജനറല്‍ സെക്രട്ടറി) മധുസൂദനന്‍.പി.വി, അച്ചുതന്‍ കൊട്ടയാട്ട് (സെക്ര) ബാബു പ്രതാപന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
















