വടക്കേകാട് : ഗുരുവായൂര്‍ പൊന്നാനി സംസ്ഥാന പാതയിലെ റോഡു പണി പ്രദേശവാസികളെയും യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കി. ഘട്ടം ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ നായരങ്ങടി മുതല്‍ ആറ്റുപുറം വരെയാണ് നിര്‍മ്മണം നടന്നത്. ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണം കഴിഞ്ഞ ഭാഗങ്ങളില്‍ പല സ്ഥലത്തും ഉയര്‍ത്തി ബണ്ട് പോലെയാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത് ഇതുമൂലം വാഹങ്ങങ്ങള്‍ തെന്നി വിഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
നായരങ്ങടി വളവില്‍ ഉയര്‍ത്തിയാണ് ടാര്‍ ചെയ്തിട്ടുള്ളത്. ഈ ഭാഗത്ത് നിര്‍മ്മാണം കഴിഞ്ഞ ഉടനെ തന്നെ അപകടം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. സീബ്ര ലൈന്‍ ഇടുന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. വടക്കേകാട് സെന്ററില്‍ ആളൊഴിഞ്ഞ ഭാഗത്ത് സീബ്രാ ലൈന്‍ ഇടാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ഇടപെട്ടാണ് അനുയോജ്യ സ്ഥലത്ത് മാറ്റി വരച്ചത്.
















