Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമി: വീണ്ടും പോലീസ് അതിക്രമം; ഡോ. വാവയ്‌ക്ക് ഗുരുതര പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 07:25 am IST
in Kerala

തിരുവനന്തപുരം ലോ അക്കാദമിയിലുണ്ടായ പോലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. പി. പി വാവയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

തിരുവനന്തപുരം: പോലീസ് അതിക്രമത്തിനെതിരെ ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും പോലീസ് അതിക്രമം. ലോ അക്കാദമിയിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. പോലീസ് ഗ്രനേഡുകളും ടിയര്‍ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു.

ഗ്രനേഡ് പ്രയോഗത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കണ്ണിനാണ് സാരമായ പരിക്ക്. കാഴ്ചയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് അക്രമം അഴിച്ചുവിട്ടു.

ഇന്നലെ രാവിലെ 11 മണിക്ക് അമ്പലമുക്കില്‍ നിന്നാണ് സ്ത്രീകളുള്‍പ്പെടെ നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനമായി പേരൂര്‍ക്കടയിലേക്ക് നീങ്ങിയത്. ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, വി.വി.രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം പേരൂര്‍ക്കട ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും പോലീസ് ബലം പ്രയോഗിച്ചു തുടങ്ങി. മാര്‍ച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ നിരാഹാര സമരം നടത്തുന്ന പന്തലിലേക്ക് നീങ്ങുന്നതാണ് പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ സമാധാനപരമായി മുന്നോട്ടു നീങ്ങിയപ്പോള്‍ പൊലീസ് ലാത്തിവീശുകയും ജല പീരങ്കിയടിക്കുകയും ചെയ്തു. പ്രകടനത്തിനുള്ളിലേക്ക് ഒരു സംഘം പോലീസുകാര്‍ ഇരച്ചു കയറുകയായിരുന്നു.

പോലീസ് ഇരച്ച് കയറിയതിനെതിരെ നേതാക്കള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടെ ജലപീരങ്കിയും ലാത്തി ചാര്‍ജ്ജും തുടങ്ങി. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ തുടങ്ങിയവര്‍ സമരന്തലില്‍ മുരളീധരനോടൊപ്പം ഉണ്ടായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ മുരളീധരന്റെ സമര പന്തലിലേക്ക് ഗ്രനേഡ് പ്രയോഗം നടത്തി. ബഹളം കേട്ട് പന്തലിനു പുറത്തിറങ്ങിയ പി.പി. വാവയുടെ സമീപത്ത് ഗ്രനേഡ് വീണ് പൊട്ടുകയായിരുന്നു. തലയ്‌ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടന്ന വാവയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തയ്യാറായില്ല. പ്രവര്‍ത്തരെ വളഞ്ഞ് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ രോഷകുലരായ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തെരുവ് യുദ്ധമായി. ജലപീരങ്കിയും ഗ്രനേഡിനും പിന്നാലെ ടിയര്‍ഗ്യാസും പോലീസ് പൊട്ടിച്ചു.

പേരൂര്‍ക്കട ജംഗ്ഷന്റെ വിവിധ ഭാഗങ്ങളില്‍ അപ്പോഴും പോലീസ് ബിജെപി പ്രവര്ഡത്തകരെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമരപ്പന്തലിന് മുന്നില്‍ കുത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ പിന്നീടുള്ള ശ്രമം. എന്നാല്‍ ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പൊലീസ് യുദ്ധസന്നാഹങ്ങളുമായാണ് പ്രവര്‍ത്തകരെ നേരിട്ടതെന്ന് നിരാഹാരം കിടക്കുന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.

രാവിലെ തന്നെ ജല പീരങ്കിയൊക്കെ സമരപ്പന്തലിന് പരിസരത്ത് നിലയുറപ്പിച്ചു. അക്രമം ഉണ്ടാക്കി സമരം ചെയ്യുന്ന പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാനാണ് പൊലീസും എസ്എഫ്‌ഐക്കാരും ശ്രമിച്ചത്. കല്ലെറിഞ്ഞത് ജനക്കൂട്ടത്തിനടയില്‍ നുഴഞ്ഞു കയറിയ സിപിഎംകാരാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യവെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അരുണ്‍, ദിനകര്‍ ഫോട്ടോഗ്രാഫര്‍ സജിത് ഗോപാല്‍ എന്നിവര്‍ക്ക് പോലീസ് ആക്രമണത്തില്‍ പരിക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞിട്ടും മര്‍ദ്ദിക്കുകയായിരുന്നു. അര കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ് അതിക്രമം നീണ്ടു. മുതിര്‍ന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്‍തിരിപ്പിച്ചതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി അരുള്‍ ബി.കൃഷ്ണ എന്നിവര്‍ എത്തി സമരപന്തലിന് സമീപത്ത് നിന്നും പോലീസിനെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ ഇരുപതോളം പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.