Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു ആധ്യാത്മിക-സേവന മേളയ്‌ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:50 pm IST
in Kerala

തിരുവനന്തപുരം: പരിസ്ഥിതിക്കും സേവനത്തിനും പ്രാധാന്യമേകി ഹിന്ദു ആധ്യാത്മിക-സേവനമേളയ്‌ക്ക് ഇന്ന് അനന്തപുരിയില്‍ തുടക്കമാകും. ഹിന്ദുസംഘടനകളുടെ സേവനപ്രവര്‍ത്തനചരിത്രം പൊതുസമൂഹത്തെ അറിയിക്കാനോ പ്രചാരം നല്‍കാനോ ഉള്ള പൊതുവേദിയുടെ അഭാവം നികത്താനാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

പാരമ്പര്യം കൈവിടാതെ ഭാരതീയമൂല്യങ്ങളും സംസ്‌കാരവും ആധുനികജീവിതത്തിലേക്ക് പകര്‍ത്താനുതകുന്ന വിധത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്. പൂജപ്പുര മൈതാനിയില്‍ നടക്കുന്ന ഫെയര്‍ അങ്ങേയറ്റം പരിസ്ഥിതി സൗഹൃദമാക്കാന്‍ സൂക്ഷ്മ ശ്രദ്ധചെലുത്തി നേച്ചേര്‍സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍ രംഗത്തുണ്ട്.

ഇന്നു വൈകിട്ട് സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വര്‍ക്കല ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ അനാദുര്‍ വൈശാലി നഗറിലെ ധമ്മധര്‍ഹനഭൂമിയുടെ സ്വാമി ഭാണ്‌ഡേ വരജ്യോതി, കര്‍ണാടക ക്ഷേത്രധര്‍മസ്ഥല ധര്‍മാധികാരി ഡോ. ധര്‍മസ്ഥല വീരേന്ദ്ര ഹെഗ്‌ഡെ, ബിദറിലെ ഗുരുദ്വാര നാനാക് സിറ സാഹേബ് ക്ഷേത്രത്തിലെ ജ്ഞാനി ധര്‍ബാര്‍സിംഗ് എന്നിവര്‍ പങ്കെടുക്കും. ഹിന്ദു ആധ്യാത്മിക-സേവന ഫൗണ്ടേഷന്‍ ട്രസ്റ്റി എസ്. ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും.

3, 4, 5 തീയതികളിലാണ് മേള നടക്കുന്നത്. നാളെ രാവിലെ ആചാര്യവന്ദനത്തില്‍ 100 മലയാളം അധ്യാപകരെ പാദപൂജ ചെയ്ത് ആദരിക്കും. തുടര്‍ന്ന് നൂറ് അച്ഛനമ്മമാരെ ആദരിക്കുന്ന മാതൃപിതൃ വന്ദനവും നടക്കും. ഇതോടൊപ്പം സ്ത്രീശാക്തീകരണത്തിന്റെ മഹത്ത്വം വിളിച്ചോതി കന്യാവന്ദനവും സുഹാസിനിവന്ദനവും വേറിട്ട സന്ദേശം പകരുന്നവയാണ്. ഉച്ചയ്‌ക്ക് ഒന്നിന് സോപാനസംഗീതമത്സരം, ഭജനമത്സരം എന്നിവ പ്രധാനവേദിയില്‍ അരങ്ങേറും.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപവീതം സമ്മാനം നല്‍കും. തുടര്‍ന്ന് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികളുടെ സംഘനൃത്തമത്സരം. 25 വയസ്സിന് താഴെയും മുകളിലും ഉള്ള വനിതകളുടെ തിരുവാതിര മത്സരവും അരങ്ങേറും. യഥാക്രമം 10,000, 7,500, 5,000 രൂപവീതമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് നല്‍കുന്ന സമ്മാനത്തുക.

പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളില്‍ പ്രത്യേകസെമിനാറുകള്‍ മേളയില്‍ നടക്കും. അതത് മേഖലകളിലെ വിദഗ്ധര്‍ സംസാരിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് മേള. പ്രവേശനം സൗജന്യം. മാതാ അമൃതാനന്ദമയീ മഠം, ആര്‍ട്ട് ഓഫ് ലിവിംഗ്, രാജസ്ഥാനിലെ ഇന്റര്‍നാഷണല്‍ ഗായത്രിപരിവാര്‍, കോഴിക്കോട് കശ്യപാശ്രമം, കര്‍ണാടകയിലെ സംബോധ് ഫൗണ്ടേഷന്‍, ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, കന്യാകുമാരി വിവേകാനന്ദകേന്ദ്രം,

തിരുവണ്ണാമല യൂണിവേഴ്‌സല്‍ ക്രിയ ഫൗണ്ടേഷന്‍, സായിഗ്രാമം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അമ്പാടി ഗോശാല, വിവിധ പുസ്തകശാലകള്‍ തുടങ്ങിയവരുടെ സ്റ്റാളുകള്‍ മേളയിലുണ്ട്.

ജസ്റ്റിസ് കെ.ടി. തോമസ്, സുരേഷ്‌ഗോപി എംപി, ഡോ. ജി. മാധവന്‍നായര്‍, ടി.പി. ശ്രീനിവാസന്‍ എന്നിവര്‍ രക്ഷാധികാരികളും രാജീവ് ചന്ദ്രശേഖര്‍ എംപി, എസ്. പ്രിയദര്‍ശന്‍ എന്നിവര്‍ ചെയര്‍മാന്മാരുമായ സമിതിയാണ് ഹിന്ദു ആധ്യാത്മിക-സേവനമേളയുടെ പ്രവര്‍ത്തനം ഏകോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.