Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരിന്റെ അഹമ്മദ് സാഹിബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:21 pm IST
in Kerala

കണ്ണൂരില്‍ ജനിച്ച് കണ്ണൂരില്‍ രാഷ്‌ട്രീയ അങ്കംകുറിച്ച് വിവിധതലങ്ങളില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിപദവികള്‍ വഹിച്ച് ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഇ.അഹമ്മദിന് എല്ലാ കാലത്തും കണ്ണൂരുമായി വളരെ വലിയ ആത്മബന്ധമാണുണ്ടായിരുന്നത്.

കണ്ണൂരുകാര്‍ക്ക് അദ്ദേഹം അഹമ്മദ് സാഹിബായിരുന്നു. തന്റെ കര്‍മ്മമണ്ഡലം മലപ്പുറമായിരുന്നപ്പോഴും ജന്മനാടായ കണ്ണൂരിനെ ഇ.അഹമ്മദ് ഏറെ സ്‌നേഹിച്ചിരുന്നു. പാണക്കാട് കുടുംബവുമായുളള അടുത്ത ബന്ധം അദ്ദേഹത്തിന്റെ പടിപിടയായുളള ഉയര്‍ച്ചയ്‌ക്ക് താങ്ങും തണലുമായപ്പോള്‍ ചെറുപ്പകാലത്ത് കണ്ണൂരില്‍ നിന്നും ലഭിച്ച സാമൂഹ്യ-രാഷ്‌ട്രീയ രംഗത്തെ പരിചയമാണ് പൊതുരംഗത്തെ മുന്നോട്ടുളള പ്രയാണത്തിന് വഴിയൊരുക്കിയത്. കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായ വ്യക്തിബന്ധത്തിനുടമയായിരുന്നു അദ്ദേഹം.

എംഎസ്എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം മുതല്‍ മുസ്ലീംലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദം വരെ അലങ്കരിച്ചപ്പോഴും തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ കണ്ണൂരുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയുണ്ടായി. രാഷ്‌ട്രീയ പ്രവര്‍ത്തനരംഗത്തെത്തിയ ഘട്ടം മുതല്‍ കണ്ണൂരിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖല കണ്ണൂരിന് പുറത്തേക്ക് മാറ്റിയപ്പോഴും കണ്ണൂരിന്റെ വികസനത്തിനും വളര്‍ച്ചയ്‌ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു. മാസത്തിലൊരു തവണയെങ്കിലും കണ്ണൂരിലെത്താറുളള അദ്ദേഹം കണ്ണൂരിലെ സംഭവ വികാസങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ടായിരുന്നു. കണ്ണൂരില്‍ സിപിഎം നടത്തുന്ന കൊലപാതക -അക്രമ രാഷ്‌ട്രീയത്തിനെതിരായ അഭിപ്രായം എല്ലാകാലത്തും വിളിച്ചുപറയുമായിരുന്നു.

ജന്മനാടായ കണ്ണൂരില്‍ വരുമ്പോള്‍ കണ്ണൂര്‍ നഗരത്തിലെ താണയിലെ തന്റെ സിത്താരയെന്ന വീട്ടില്‍ വലുപ്പച്ചെറുപ്പമില്ലാതെ തന്റെ ബന്ധുക്കളും മുസ്ലീലീഗിന്റെ പ്രവര്‍ത്തകരും നേതാക്കളും എത്തുമായിരുന്നു. ഏറ്റവും ഒടുവില്‍ കണ്ണൂരിലെത്തിയത് തന്റെ മൂത്ത സഹോദരിയുടെ മരണ വിവരമറിഞ്ഞപ്പോഴായിരുന്നു. ജീവിതത്തില്‍ എളിമയും ലാളിത്യവും കൈമുതലായുളള അദ്ദേഹത്തിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും വര്‍ദ്ധിച്ച സ്വീകാര്യത ലഭിച്ചിരുന്നു.

മുസ്ലീംലീഗെന്ന കേരളത്തില്‍ മാത്രം ഒതുങ്ങിനിന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ അന്താരാഷ്‌ട്രതലത്തിലുള്‍പ്പെടെ തന്റെ പ്രവര്‍ത്തനത്തിലൂടെ എത്തിച്ച അദ്ദേഹത്തിന് കണ്ണൂരിലും രാജ്യത്തും വിദേശങ്ങളിലുമെല്ലാം കക്ഷിരാഷ്‌ട്രീയങ്ങള്‍ക്കതീതമായ വലിയൊരു സുഹൃദ്‌വലയം ഉണ്ടായിരുന്നു. കെ.ജി.മാരാര്‍ ഉള്‍പ്പെടെയുളള പഴയകാല ബിജെപി നേതാക്കളുമായി ഉയര്‍ന്ന സൗഹൃദം വെച്ച് പുലര്‍ത്തിയിരുന്നു. രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മറ്റ് രാഷ്‌ട്രീയ നേതാക്കളുമായുളള ബന്ധം സൗഹാര്‍ദ്ദപരമായിരുന്നു.

കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തു നിന്നും നിയമ ബിരുദം നേടുകയും തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുകയുമുണ്ടായി. കണ്ണൂര്‍ നഗരസഭയിലെ കൗണ്‍സിലറായും 1979 മുതല്‍ നാല് വര്‍ഷക്കാലം നഗരസഭയുടെ ചെയര്‍മാനുമായിരുന്ന ഇദ്ദേഹം ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ വികസന സ്വപ്‌നങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്‌ട്രീയ വിത്യാസം മറന്ന് പ്രവര്‍ത്തിക്കുകയുണ്ടായി.

1967-ല്‍ 29-ാം വയസ്സില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതൊടെയാണ് പാര്‍ലിമെന്ററി രംഗത്തേക്ക് കടന്നു വരുന്നത്. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ അധ്യക്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് ഡയരക്ടര്‍ തുടങ്ങിയ ഒട്ടേറെ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും ഭാരവാഹിയായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ നേതൃ പാടവം തെളിയിക്കുകയുണ്ടായി. മലപ്പുറത്തു നിന്നും മത്സരിച്ച് നിരവധി തവണ പാര്‍ലിമെന്റിലെത്തിയപ്പോഴും ജന്മനാടായ കണ്ണൂരുകാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ എല്ലാ സഹായവും എംപിയെന്ന നിലയില്‍ കണ്ണൂരിന് നല്‍കുകുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.