കണ്ണൂര്‍: ഇ.അഹമ്മദ് ദേശീയ രാഷ്‌ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭിപ്രായപ്പെട്ടു. ഇ.അഹമ്മദിന്റെ വേര്‍പാട് കേരള രാഷ്‌ട്രീയ രംഗത്തും ദേശീയ രാഷ്‌ട്രീയരംഗത്തും കനത്തനഷ്ടമാണ് ഉണ്ടാക്കിയതെന്നും, അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബിജെപി അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സത്യപ്രകാശ് പറഞ്ഞു.
















