തൃപ്പൂണിത്തുറ: റോഡിലേയ്‌ക്ക് അപകടകരമായ വിധത്തില്‍ ചാഞ്ഞു കിടക്കുന്ന ടിവി കേബിളുകളും ഇന്റര്‍നെറ്റ് കേബിളുകളും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
അടിയന്തരായി കേബിളുകള്‍ ടാഗ് ചെയ്ത് സുരക്ഷിതമാക്കുകയോ, നീക്കം ചെയ്യുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്‌ക്കകം കേബിളുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുകയും ചിലവ് ഉത്തരവാദപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ അറിയിച്ചു.
















