കാക്കനാട്: അമിത കൂലി ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത യാത്രക്കാരന് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 2500 രൂപ പിഴ ചുമത്തി. ഇടപ്പള്ളിയില്‍ നിന്ന് ഓട്ടം വിളിച്ച കോതമംഗലം സ്വദേശി ജോര്‍ജ് എന്നയാള്‍ക്കാണ് ദുരനുഭവം.
ഇടപ്പള്ളി സിഗ്‌നല്‍ ജംഗ്ഷനില്‍ നിന്ന് ഒബ്്‌റോണ്‍ മാള്‍ വരെയാണ് 30 രൂപ ആവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്ത് ഓട്ടോറിക്ഷയുടെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടെ ക്ഷുഭിതനായി ഡ്രൈവര്‍ ഇത്തരത്തില്‍ പെരുമാറിയെന്ന് പരാതിക്കാരന്‍ പറയുന്നു. കാക്കനാട് ഡെപ്യൂട്ടി ട്രാസ്‌പോര്‍ട്ട് കമ്മീഷണറുടെ സ്‌ക്വാഡ് പരാതിയില്‍ അന്വേഷണം നടത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അമിത കൂലി ഈടാക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തില്‍ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
















