മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി വെളി എഡ്വവേര്‍ഡ് സ്മാരക സര്‍ക്കാര്‍ സ്‌കൂള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേയ്‌ക്കുയരുന്നു. നിയമസഭാ മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയത്തെ അന്തര്‍ദേശീയ സ്‌കൂളായി ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് കെ.ജെ. മാക്‌സി എംഎല്‍എ പറഞ്ഞു.
പത്ത് കോടി രൂപ ചിലവിലാണ് നവീകരണം. ഇതില്‍ അഞ്ചുകോടി രൂപ സര്‍ക്കാര്‍ നല്‍കും. ബാക്കി അഞ്ചു കോടി രൂപ സ്‌കൂള്‍ വികസന സമിതി കണ്ടെത്തണമെന്ന് എംഎല്‍എ പറഞ്ഞു. കൊച്ചി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ജെ. ആന്റണി, ഷീബ ലാല്‍, ബെന്നി ഫെര്‍ണാണ്ടസ്, സീനത്ത് റഷീദ്, ആന്റണി ഫ്രാന്‍സിസ്, ബിന്ദു ലെവിന്‍, ജയന്തി പ്രേംനാഥ്, സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എം. റിയാദ്, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
















