കൊച്ചി: 80-ാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവില്‍ പി.വി.എന്‍.നമ്പൂതിപ്പാടിനെ ആദരിച്ചു. ചെസ്സിന്റെയും സാഹിത്യത്തിന്റെയും വഴികള്‍ പുതുതലമുറയ്‌ക്ക് കാട്ടികൊടുക്കുന്ന അപൂര്‍വ്വം വ്യക്തികളിലൊരാണ് പി.വി.എന്‍.നമ്പൂതിരിപ്പാടെന്ന് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ.കെ.ജി.പൗലോസ് പറഞ്ഞു. പുതുവാമന ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍.കുഞ്ഞുണ്ണി നമ്പൂതിരിപ്പാട് അദ്ധ്യക്ഷതവഹിച്ചു. അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മമംഗലം മാധവന്‍, വൈക്കം പി.എന്‍., പി.ജി.ഗോദന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ടി.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.വി.ശിവദാസ് സ്വാഗതവും പ്രീത പി.എന്‍.നന്ദിയും പറഞ്ഞു. പി.വി.എന്‍.നമ്പൂതിരിപ്പാടിന്റെ കവിതകളുടെ സമാഹാരം (കാവ്യബിന്ദുക്കള്‍), ചെസ്സ് മുത്തച്ഛന്‍ എന്ന ജീവചരിത്രഗ്രന്ഥവും പ്രകാശനം ചെയ്തു.
















