Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കറുപ്പിന്റെ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 09:44 pm IST
in Vicharam

ലോക ടെന്നീസില്‍ കറുപ്പിനഴക് വിരിയിച്ച സഹോദരിമാരാണ്  വീനസ് വില്യംസും സെറീന വില്യംസും. വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍, യുഎസ്, ഫ്രഞ്ച് ഓപ്പണുകള്‍ ഉള്‍പ്പെടെ ഗ്രാന്‍ഡ്സ്ലാം കിരീടപ്പോരാട്ടങ്ങളില്‍ ടെന്നീസിലെ പുതുയുഗത്തിന്റെ പിറവി അറിയിച്ചാണ് അമേരിക്കയുടെ ഈ കറുത്ത മുത്തുകള്‍ ജൈത്രയാത്ര നടത്തിയത്. ചേച്ചിയും അനുജത്തിയും തമ്മിലുള്ള കിരീടപ്പോരാട്ടങ്ങള്‍ക്ക് നിരവധി തവണ ടെന്നീസ് കോര്‍ട്ടുകള്‍ സാക്ഷ്യം വഹിച്ചു. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലും സഹോദരിപ്പോരായിരുന്നു.

ചേച്ചി വീനസിനെ കീഴടക്കി  കിരീടം നേടിയപ്പോള്‍ അത് ഒരു ചരിത്രമായി. മറ്റൊരു ചരിത്രം കൈവിടുകയും ചെയ്തു. ഓപ്പണ്‍ യുഗത്തില്‍ 23 എന്ന ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളുടെറെക്കോര്‍ഡാണ് സെറീന സ്വന്തമാക്കിയത്്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോര്‍ഡാണ്  തോല്‍വിയോടെ വീനസിന് കൈയകലത്തില്‍ നഷ്ടമായത്. 22 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ ജര്‍മന്‍താരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നത്. സെറീനയുടെ ഏഴാം ഓസല്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടമാണിത്. സെറീന വില്യംസിന്് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തം പേരിലുണ്ട്. ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം വിജയം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സെറീനയുടെ പേരില്‍ കുറിച്ചത്.

ടെന്നീസിലെ ഇതിഹാസതാരം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത്. 1995ല്‍ പതിനാലാം വയസില്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയ സെറീന, ഈ കാലഘട്ടത്തിലെ ഇതിഹാസ താരമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. 1999 ല്‍ ഗ്രാന്‍ഡ്സ്ലാം കിരീടവേട്ടയ്‌ക്ക് തുടക്കമിട്ട സെറീന,നേടിയ 22 കിരീടങ്ങളില്‍ ആറെണ്ണം  സ്വന്തം നാട്ടുകാരുടെ മുന്നില്‍വച്ച് നേടിയ യുഎസ് ഓപ്പണ്‍ കിരീടമാണ്. ഇത് ഒമ്പതാം തവണയാണ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് ഫൈനലില്‍ സെറീനയും വീനസും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴിലും ജയം സെറീനക്കൊപ്പം നിന്നു.

രണ്ടു പേരും റെക്കോര്‍ഡിനായി റാക്കറ്റ് ഏന്തിയപ്പോള്‍ വനിതാ ടെന്നിസിലെ ഏറ്റവും വിലപിടിച്ച സോദരീ സംഗമമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കണ്ടത്. ചേച്ചിയെ മറികടന്ന് അനുജത്തി ഗ്രാന്‍ഡ്സ്ലാം കിരീടവും റെക്കോര്‍ഡും സ്വന്തമാക്കിയപ്പോള്‍ കൊച്ചനിയത്തിയിലൂടെ താനും വിജയിയായെന്ന് ചേച്ചി പറയുന്നു.  ഇത് കളിയിലെ ആവേശ മുഹൂര്‍ത്തങ്ങള്‍. സഹോദര സ്‌നേഹത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളും കൈകോര്‍ത്തു നിന്ന ഫൈനല്‍ പോരാട്ടം  പുത്തന്‍ അനുഭവമായി. വിജയത്തോടെ ലോക ഒന്നാം റാങ്ക്, ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബറില്‍ നിന്നു സെറീന   തിരിച്ചെടുക്കുകയും ചെയ്തു. ചരിത്രവിജയത്തിന്റെ ഉന്മാദത്തിലും സെറീന തന്റെ സഹോദരിയെ അഭിനന്ദിക്കാനാണ് ആദ്യം തന്നെ മുതിര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.’എന്റെ ഈ ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ എത്തില്ലായിരുന്നു.

വില്യംസ് സഹോദരിമാര്‍ നിലനിന്നെങ്കില്‍ അതിനു കാരണം എന്റെ സഹോദരി മാത്രമാണ്. എന്നെ എന്റെ ഏറ്റവും മികച്ച നിലയിലേക്ക് ഉയര്‍ത്തിയതിന് നന്ദി’– സെറീന പറയുന്നു. മല്‍സരശേഷം ജയിച്ച പോരാളിയെപ്പോലെയായിരുന്നു തോറ്റ വീനസ്. ‘ഇതെന്റെ കൊച്ചനുജത്തിയാണു കൂട്ടരേ. അഭിനന്ദനങ്ങള്‍ മോളേ! 23 വിജയങ്ങളിലും ഞാന്‍ നിന്റെ ഒപ്പമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാനാണ് നിനക്കു മുന്നില്‍ തോറ്റത്. പക്ഷേ, നിന്റെ വിജയങ്ങള്‍ എന്നും എന്റേതുംകൂടിയായിരുന്നു. എനിക്ക് അഭിമാനമാണ് തോന്നുന്നത്. നീയാണ് എന്റെ ലോകം.’–അനിയത്തിക്കു ചേച്ചിയുടെ ആദരവ് കലര്‍ന്ന ആശംസകള്‍.

വില്യംസ് സഹോദരിമാരുടെ പേരാട്ടത്തിളക്കത്തില്‍ പുരുഷ വിഭാഗം ഫൈനലിന്റെ മാറ്റ് കുറഞ്ഞെങ്കിലും ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയ ക്ലാസിക് ഫൈനലിലായിരുന്നു.  അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ റാഫേല്‍ നദാലിനെ തോല്‍പിച്ച്  റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. മുപ്പത്തഞ്ചാം വയസ്സില്‍ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയ ഫെഡറര്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. കരിയറിലെ എണ്‍പത്തിയൊമ്പതാം കിരീടവും. ഇന്ത്യയുടെ നേട്ടം സാനിയ മിര്‍സ ഉള്‍പ്പെട്ട സഖ്യം  മിക്‌സ്ഡ് ഡബിള്‍സില്‍ ഫൈനലില്‍ കടന്നതായിരുന്നു. ഇവാന്‍ ഡോഡിഗിനൊപ്പം ഫൈനലില്‍ എത്തിയ സാനിയയ്‌ക്ക് ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടവിജയം നേടാനായില്ല. ഫൈനലില്‍ യുഎസ്-കൊളംബിയ ജോഡികളായ അബിഗെയ്ല്‍ സ്പിയേഴ്‌സ്-യുവാന്‍ സെബാസ്റ്റിയന്‍ കബാല്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.