Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മാതൃകാ കര്‍ഷകന്റെ കൃഷിത്തോട്ടം കാണാന്‍ കേന്ദ്രമന്ത്രിയെത്തി; വിശ്വസിക്കാനാകാതെ കര്‍ഷകനും കുടുംബവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 11:49 pm IST
inThiruvananthapuram

കഴക്കൂട്ടം: കുട്ടിക്കാലം മുതല്‍ കൃഷിയോടുള്ള താല്പര്യവും ആത്മാര്‍ത്ഥതയും റോബിന്‍സണ്‍ എന്ന കൃഷിക്കാരനെ ജീവിതപ്രാരാപ്തങ്ങളില്‍ നിന്നും മുക്തമാക്കി. കുടുംബജീവിതം ധന്യമാക്കിയ കഴക്കൂട്ടം ചന്തവിള സ്വദേശിയും കര്‍ഷകനുമായ റോബിന്‍സണ്‍ എന്ന കമലന്റെ കൃഷിതോട്ടങ്ങളും കൃഷിമാതൃകയും നേരില്‍ കാണാന്‍ കേന്ദ്രകൃഷിസഹമന്ത്രി സുദര്‍ശന്‍ഭഗത് കഴിഞ്ഞദിവസം എത്തിയത് ഇതുവരെ റോബിന്‍സണും കുടുംബത്തിനും വിശ്വസിക്കാനായിട്ടില്ല. പലരും തന്നെ കാണുവാനും കൃഷിസ്ഥലം കാണുവാനും എത്തിയിട്ടുണ്ടെങ്കിലും ഒരു കേന്ദ്രമന്ത്രി വരുന്നത് ആദ്യം. അതും കേന്ദ്രകൃഷിസഹമന്ത്രി കൂടിയായപ്പോള്‍ റോബിന്‍സനും കുടുംബവും ഹാപ്പി.

പത്താം വയസ്സില്‍ തുടങ്ങിയതാണ് ഈ കര്‍ഷകന് കൃഷിയോടുള്ള താല്പര്യം. പരമ്പരാഗതമായി തികച്ചും ജൈവവളം മാത്രം ഉപയോഗിച്ചാണ് ഈ മാതൃകാകര്‍ഷകന്റെ കൃഷിരീതികള്‍. കുടുംബസ്വത്തായി കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ആദ്യം കൃഷിചെയ്ത് തുടങ്ങിയത്. തുടര്‍ന്ന് പാട്ടത്തിനെടുത്ത ഒന്നര ഏക്കറില്‍ അത് വ്യാപിപ്പിച്ചു. കുടുംബസ്വത്തായി കിട്ടിയസ്ഥലത്ത് വീട് വച്ച് താമസമാക്കിയശേഷം പൂര്‍ണ്ണമായി കൃഷിയിലേക്ക് ഇറങ്ങിയ ഈ കര്‍ഷകന്‍ ഇപ്പോള്‍ കൃഷിയില്‍ നിന്ന് കിട്ടിയ വരുമാനംകൊണ്ട് വാങ്ങിയ ഒന്നരഏക്കര്‍ സ്ഥലത്ത് പാട്ടത്തിനെടുത്ത പതിനൊന്ന് ഏക്കറും ചേര്‍ത്ത് പന്ത്രണ്ടര ഏക്കറിലാണ് കൃഷി നടത്തുന്നത്. സഹായിക്കാന്‍ ഭാര്യും മക്കളും മരുമകനും കൂടി ആയപ്പോള്‍ കൃഷിരീതി വിപുലമാക്കി. പുറത്ത് നിന്ന് ആരെയും അധികം ജോലിയ്‌ക്ക് വിളിക്കാറില്ല. സ്വന്തമായാണ് കഷിനടത്തുന്നത്. സഹായിക്കാന്‍ ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങ് വര്‍ഗ്ഗ ഗവേഷണകേന്ദ്രവും കഴക്കൂട്ടും കൃഷിഭവനും കൂടി ആയതോടെ മാതൃകാരീതിയില്‍ കൃഷി ചെയ്യുവാന്‍ റോബിന്‍സന് കരുത്തായി.

വെറ്റില, ഓര്‍ക്കിഡ്, വെണ്ട, മാതളം, അമരയ്‌ക്ക, ചേന, ചോളം, വെള്ളരി, വിവിധയിനത്തിലുള്ള മരിച്ചീനികള്‍, കാബേജ്, കണിവെള്ളരി, സലാഡ് വെള്ളരി, പടവലം, കോളിഫഌവര്‍ തുടങ്ങിയ നിരവധി പച്ചക്കറികളും ഏത്തന്‍, കപ്പ, നേന്ത്രന്‍ എന്നിങ്ങനെയുള്ള പതിനാലോളം ഇനം വാഴകൃഷികളും താറാവ്, വാത്ത, എമു വിവിധയിനം മത്സ്യങ്ങള്‍ പട്ടികള്‍, പശുക്കള്‍, ആട് എന്നിവയും ഈ കര്‍ഷകന്റെ കൃഷിശേഖരത്തിലുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മേരാ ഗാവ്, മേരാ ഗൗരവ് പദ്ധതിയിലുള്‍പ്പെടുത്തി ശ്രീകാര്യം കിഴങ്ങ് വര്‍ഗ്ഗ ഗവേഷണകേന്ദ്രം കഴക്കൂട്ടം, പോത്തന്‍കോട്, ശ്രീകാര്യം എന്നീ പഞ്ചായത്തുകളിലെ നാല്പ്പതോളം വാര്‍ഡുകളില്‍ നടത്തി വരുന്ന കൃഷിക്കാര്‍ക്കുള്ള പരിശീലനവും റോബിന്‍സന്റെ കൃഷിതോട്ടത്തിലാണ് നടക്കുന്നത.് കൃഷിയില്‍ നിന്ന് മുപ്പത് ലക്ഷത്തോളം രൂപയാണ് ഈ കര്‍ഷകന്റെ വാര്‍ഷികവരുമാനം. വെറ്റിലകൊടിയില്‍ നിന്ന് മാത്രം പ്രതിദിനം മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ വരുമാനമുണ്ട്. മരിച്ചിനി കൃഷിയില്‍ ഒരു മരിച്ചീനിയില്‍ നിന്ന് മാത്രം പതിനഞ്ച് മുതല്‍ ഇരുപത് കിലോ വരെ തൂക്കം വരും . റോബിന്‍സന്റെ കൃഷിത്തോട്ടം മോഡല്‍ഫാമായി വളര്‍ത്തി സാങ്കേതിക സഹായം നല്കുമെന്ന് കേന്ദ്രകിഴങ്ങ് വര്‍ഗ്ഗഗവേഷണകേന്ദ്രം ഡയറക്ടര്‍ ജെയിംസ് ജോര്‍ജ്ജ് പറഞ്ഞു.

വീട്ടിലെത്തിയ മന്ത്രി ശ്രീകാര്യം കേന്ദ്രഗവേഷണകേന്ദ്രം വികസിപ്പിക്കുന്ന മുന്തിയയിനം വിളകളുടെ ജില്ലയിലെ പരീക്ഷണ നടിയല്‍ കേന്ദ്രമായി റോബിന്‍സന്റെ കൃഷിത്തോട്ടം തെരഞ്ഞെടുത്തതിന്റെ ഉത്ഘാടനവും നിര്‍വര്‍ഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി വിവിധയിനം കൂര്‍ക്കയും ചേമ്പും ചേന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ നടുന്നത്. വളം ജൈവകീടനാശിനി തുടങ്ങിയവയെല്ലാം ഗവേഷണകേന്ദ്രം നല്‍കും. മാതൃകാകൃഷിക്കാരനെ അഭിനന്ദിച്ച മന്ത്രി ഇത്തരം കൃഷിരീതികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും അറിയിച്ചു. വീട്ടുകാര്‍ നല്കിയ കപ്പയും പുഴുക്കും ഇളംനീരും കഴിച്ചാണ് മന്ത്രി മടങ്ങിയത്. ഗവേഷണകേന്ദ്രം ഡയറക്ടര്‍ ജെയിംസ് ജോര്‍ജ്ജ് , ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത്കുമാര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.