ജയ്‌പൂര്‍: കനത്ത മഞ്ഞില്‍ വഴി കാണാതിരുന്നതിനെ തുടര്‍ന്ന് 30 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ജയ്‌പൂരിലെ കനോട്ട ജില്ലയിലാണ് സംഭവം. 36 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.
ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൂടല്‍ മഞ്ഞിനാല്‍ വഴി വ്യക്തമാകാതിരുന്നതാണ് അപകട കാരണം.
















