ന്യൂദല്‍ഹി: ദല്‍ഹിയിലെ വസന്ത്കുഞ്ചില്‍ മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ കണ്ടെത്തിയ മോര്‍ട്ടാര്‍ ദേശീയ സുരക്ഷാ ഗാര്‍ഡ്(എന്‍എസ്ജി) നിര്‍വീര്യമാക്കി.
രണ്ടര കിലോ ഭാരമുള്ള വിദേശ നിര്‍മ്മിത മോര്‍ട്ടാര്‍ ഷെല്ലാണ് കണ്ടെത്തിയത്. പഴയതെങ്കിലും വന്‍സ്‌ഫോടന ശേഷിയുള്ള ഷെല്ലാണിതെന്ന് എന്‍എസ്ജിയുടെ ബോംബ് സ്‌ക്വാഡ് വ്യക്തമാക്കി.
രാജ്പഥില്‍ രാവിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ എന്‍സിസി പരേഡ് നടക്കുന്നതിനിടെയാണ് മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തിയ വിവരം പുറത്തുവന്നത്.
വസന്ത് കുഞ്ചിലെ കിഷന്‍ഗട്ടിലെ മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മോര്‍ട്ടാര്‍ . പ്രദേശവാസികളാണ് രാവിലെ എട്ടരയോടെ പോലീസില്‍ വിവരമറിയിച്ചത്.
















