കണ്ണൂര്‍: ഉത്തരകേരള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അഴീക്കോട് അനുസ്മരണവും പുരസ്കാര സമര്‍പ്പണവും നടത്തി. രാവിലെ പയ്യാമ്പലത്തുള്ള സ്മാരക മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ വിലു ജനാര്ദ്ദനന് പ്രാര്‍ത്ഥന ആലപിച്ചു. മണ്ട്യന്‍ കുഞ്ഞിരാമന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സുമാബാലകൃഷ്ണന് ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണം നടത്തി. കെ.പിഎ റഹീം പുരസ്കാരം ഏറ്റുവാങ്ങി.
അക്ഷരഗുരു കവിയൂര്‍, ഡോക്ടര്‍ കൂമുള്ളി ശിവരാമന്, ഡോ.എന്‍.കെ.ശശീന്ദ്രന്, അഡ്വ.പി.കെ.രവീന്ദ്രന്, വി.കെ.ഭാസ്കരന് മാസ്റ്റര്‍, മഹിജ കക്കാട്, പി.ആര്.കുമാര്‍ജി, ആര്‍ട്ടിസ്റ്റ് ശശികല, ചന്ദ്രന് മന്ന, സോമന് മാഹി, ജ്യോതിടീച്ചര് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നിരവധി കവികള്‍ കവിതാ പാരായണവും ഗാനാലാപനങ്ങളും നടത്തി. ടിപിആര്‍ നാഥ് റിപ്പബ്ലിക് ദിന സന്ദേശം നല്കി. സൗമി മട്ടന്നൂര്‍ നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: