കണ്ണൂര്‍: വിദ്യാര്‍ത്ഥികളിലെ അകാരണമായ ഭയവും ആശങ്കകളുമകറ്റി സധൈര്യം പരീക്ഷയെ അഭിമുഖീകരിക്കാന്‍ മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയമകറ്റാനും ആത്മധൈര്യം പകരാനുമുള്ള സൗജന്യ കൗണ്‍സിലിംഗ് ക്ലാസ് ഫെബ്രുവരി 3ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. കണ്ണൂരിലെ പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ജില്ലാ ശിശുക്ഷേമ സമിതി അംഗവുമായ ഡോ.ഉമര്‍ ഫാറൂഖ് എസ്എല്‍പി നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികള്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റലില്‍ നേരിട്ടോ 0497 2765253 നമ്പറിലോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ട്രസ്റ്റ് ചെയര്‍ കെ.പ്രമോദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: