Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവയില്‍ പോരാട്ടം ശക്തം; വീണ്ടും താമര വിരിയിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 07:58 pm IST
in India

ഗോവയിലെ പോര്‍വോറിം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗുരുപ്രസാദ് പവാസ്‌കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.

പനാജി: തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം; ഗോവയില്‍ പോരാട്ടം ശക്തം. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തീവ്ര ശ്രമം തുടരുമ്പോള്‍ ഉറച്ച കോട്ട നിലനിര്‍ത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. 40 നിയോജകമണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായി ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്.

2000ലാണ് ഗോവയില്‍ ആദ്യമായി ബിജെപി അധികാരത്തിലെത്തിയത്. അതിന്റെ മേന്മ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന് സ്വന്തം. 2000 ഒക്ടോബര്‍ മുതല്‍ 2005 ഫെബ്രുവരി വരെ പരീഖര്‍ ഗോവ ഭരിച്ചു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാവാതെ വന്നതോടെ ഭരണം കോണ്‍ഗ്രസ് തിരികെ പിടിച്ചു. എന്നാല്‍, പി.എസ്. റാണെയുടെ ഭരണത്തിനും ഭൂരിപക്ഷം ലഭിക്കാതായതോടെ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം. തുടര്‍ന്ന് പി.എസ്. റാണെയും ദിഗംബര്‍ കാമത്തും ചേര്‍ന്ന് 2012 വരെ കോണ്‍ഗ്രസ് ഭരണം തുടര്‍ന്നു.

2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഗോവയില്‍ രണ്ടാംവട്ടവും പരീഖര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. 2014 നവംബറില്‍ പരീഖര്‍ കേന്ദ്രപ്രതിരോധമന്ത്രിയായി. ഇതോടെ ലക്ഷ്മീകാന്ത് പര്‍സേക്കറായി മുഖ്യമന്ത്രി. ഇത്തവണ പര്‍സേക്കറിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും പരീഖറുടെ വ്യക്തിപ്രഭാവം ജയം സുനിശ്ചിതമാക്കുന്നു.

2012ല്‍ നാല്‍പ്പതില്‍ 21 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയതെങ്കില്‍ ഇത്തവണ 20 മുതല്‍ 24 വരെ സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 13ല്‍ ഒതുങ്ങുമെന്നും ആംആദ്മി പാര്‍ട്ടിക്ക് രണ്ടു സീറ്റ് ലഭിക്കുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് 1963ല്‍ മോചനം നേടിയ ഗോവയില്‍ ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് യാതൊരു പ്രഭാവവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നും സര്‍വേകള്‍ പറയുന്നു.

250ഓളം സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ മാണ്ട്രേം മണ്ഡലത്തില്‍ നിന്നു തന്നെ വീണ്ടും ജനവിധി തേടുന്നു. 2002 മുതല്‍ പര്‍സേക്കറാണ് മണ്ഡലത്തിന്റെ ജനപ്രതിനിധി. 36 മണ്ഡലങ്ങളിലാണ് ബിജെപി നേരിട്ട് മത്സരിക്കുന്നത്. നാലിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കുന്നു. പതിനെട്ട് സിറ്റിങ് എംഎല്‍എമാരാണ് ബിജെപി ടിക്കറ്റില്‍ വീണ്ടും മത്സരിക്കുന്നത്. കോണ്‍ഗ്രസും 36 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.

നാലിടത്ത് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മിക്ക മണ്ഡലങ്ങളിലും പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. 2012ല്‍ മത്സര രംഗത്തുണ്ടായിരുന്ന 72 സ്വതന്ത്രര്‍ 17 ശതമാനം വോട്ട് നേടി. ശനിയാഴ്ച വൈകിട്ട് പനാജിയിലെ എസ്എജി മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയോടെ തെരഞ്ഞെടുപ്പ് രംഗത്ത് മേല്‍ക്കൈ നേടാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

പുതിയ വാര്‍ത്തകള്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.