തൃപ്രയാര്‍: വലപ്പാട് സിപിഎം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം. വീട്ടമ്മയടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. വലപ്പാട് പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കഴിമ്പ്രത്താണ് സംഭവം. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മെമ്പറായ സിപിഎം നേതാവ് ഷജിത്തിന്റെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഒരുസംഘം അക്രമികള്‍ വീടുകയറി മര്‍ദ്ദനം നടത്തിയത്.
കഴിമ്പ്രം നെടിയിരിപ്പില്‍ സോമന്റെ വീട്ടിലായിരുന്നു ആദ്യ ആക്രമണം. സോമന്റെ ഭാര്യ രാജലക്ഷ്മിയും പതിമൂന്ന് വയസ്സുള്ള മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഭയന്നുവിറച്ച് വീടിന് പുറത്തേക്ക് ഓടുകയും അക്രമികള്‍ പിന്നാലെ എത്തിയപ്പോള്‍ ബോധരഹിതരായി വീഴുകയും ചെയ്തു. സമീപത്തുള്ള വീടുകളിലുമെത്തി അക്രമികള്‍ ഭീഷണി മുഴക്കി. പരിക്കേറ്റ രാജലക്ഷ്മിയും മകളും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: