ന്യൂദല്‍ഹി: ഗര്‍ഭിണികള്‍ക്ക് 6000 രൂപ നല്‍കാനുളള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം 16000 കോടി രൂപ ചെലവു വരും. കഴിഞ്ഞ മാസം 31നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഈ സഹായം ലഭിക്കും. വര്‍ഷം തോറും 260 ലക്ഷം സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നുണ്ടെന്നാണ് കണക്ക്. അത് കൊണ്ട് തന്നെ ഈസഹായം രണ്ട് പ്രസവങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന ജനനീ സുരക്ഷ യോജനയുമായി ചേര്‍ത്ത് ഈ പദ്ധതി നടപ്പാക്കുമെന്ന സൂചനയും ചില ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: