കൊച്ചി: അമ്പലമുകള്‍ ഭാഗത്തുള്ള മദ്രസ്സയില്‍ പഠിക്കുന്ന 7 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ്സ അദ്ധ്യാപകന് അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കാളമ്പ്ര വീട്ടില്‍ ഹംസയാണ് (52) പിടിയിലായത്. എല്‍പി സ്കൂള്‍ വിദ്ധ്യാര്‍ത്ഥിനിയായ കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് മദ്രസ്സ അദ്ധ്യാപകന് പിഡീപ്പിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
ഒളിവില്‍പ്പോയ അദ്ധ്യാപകനെ ഹില്‍പ്പാലസ് സിെഎയുടെ നേതൃത്വത്തില്‍ അമ്പലമേട് എസ്ഐ മധു മലപ്പുറത്തുനിന്നും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: