Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 08:00 am IST
in Kerala, India
വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസ് എടുക്കാന്‍ നിര്‍ദേശം. ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ഇന്നലെ നടത്തിയ സിറ്റിങ്ങില്‍ ഫര്‍മാനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ മധ്യപ്രദേശ് പോലീസിന് നിര്‍ദേശം നല്‍കിയതായി പരാതിക്കാരന്‍ അഡ്വ. പ്രഥം ദുബെ മാധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്താണെന്ന് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അന്തര്‍ സിങ് ആര്യ ചോദിച്ചതായും പ്രഥം ദുബെ പറഞ്ഞു. ഇരുപോലീസ് മേധാവിമാരും വീണ്ടും റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇരു പോലീസ് സേനകളുടെയും അന്വേഷണത്തില്‍ കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മധ്യപ്രദേശ് പോലീസിനും കേരള പോലീസിനും നിര്‍ദേശം നല്‍കുകയായിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഹാജരായി. കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്ന് മധ്യപ്രദേശ് പോലീസ് റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കേരളത്തില്‍ എത്തിയെങ്കിലും അതിന് സാധിച്ചില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് ആധികാരികത ഉറപ്പാക്കിയിരുന്നെന്നും തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും കേരള പോലീസ് കമ്മിഷനെ അറിയിച്ചു. ഡിജിപിയുടെ പ്രതിനിധിയായി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ജെ. ഹിമേന്ദ്രനാഥാണ് ഹാജരായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇന്നലെ കമ്മിഷന് മുന്നില്‍ ഹാജരായിരുന്നു. മകളെ തിരികെ ലഭിക്കണമെന്നും സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. നേരത്തെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫര്‍മാനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ഈ കേസില്‍ നിലവില്‍ കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്‌

Tags: POSCO CaseMonalisa BhosleMadhyapradesh Policeviral girl and Farman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.