കൊച്ചി: സംസ്ഥാനത്തെ സിനിമ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്(ഒഎംഎ) എന്ന പേരില്‍ സംഘടന രൂപീകരിച്ചു. കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപവത്കരിച്ചതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റായി ജോഫിന്‍ ടി. ചാക്കോയെയും സെക്രട്ടറിയായി വിവേക് വിനയരാജിനെയും ട്രഷററായി സുജിത്ത് ഗോവിന്ദനെയും തെരഞ്ഞെടുത്തു.
ഓണ്‍ലൈന്‍ വ്യാജ വാര്‍ത്തകളെ തടയുക, സിനിമ മേഖലയെയും താരങ്ങളെയും നേരിട്ട് ബാധിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടന രൂപവത്കരിച്ചത്. ഏപ്രില്‍-മേയ് മാസങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും അടുത്ത വര്‍ഷം ഒഎംഎ സിനിമ അവാര്‍ഡ് നൈറ്റും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ ജോഫിന്‍ ടി. ചാക്കോയെയും സെക്രട്ടറിയായി വിവേക് വിനയരാജ്, സുജിത്ത് ഗോവിന്ദന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: