കണ്ണൂര്‍: കേരള കര്‍ഷകസംഘം ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനം ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തിയ്യതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കും. 30 ന് കാലത്ത് പത്തിന് ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം എസ്.രാമചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമകാലിക ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന സെമിനാര്‍ 31ന് വൈകീട്ട് സ്റ്റേഡിയം കോര്‍ണറില്‍ വെച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം. പ്രകാശന് മാസ്റ്റര്‍, കെ.വി.രാമകൃഷ്ണന്, ഒ.വി.നാരായണന്, വത്സന് പനോളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: