2009 മുതല്‍ കഴിഞ്ഞ 9 വര്‍ഷത്തെ കലോത്സവ പ്രവര്‍ത്തനത്തിനിടയില്‍ ഏറ്റവും ഹൈടെക്കായി കലോത്സവ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരിലും ജനങ്ങളിലുമെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഐടി @ സ്കൂള്‍ പിന്നണി പ്രവര്‍ത്തകര്‍. കലോത്സവത്തിന് മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ഇവരുടെ പ്രവര്‍ത്തനമാണ് കലാമാമാങ്കം ഹൈടെക്കായി മാറ്റാന്‍ സാധിച്ചത്. പൂമരമെന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ദിവസങ്ങള്‍ക്ക് മുമ്പേ അവതരിപ്പിച്ചു കൊണ്ടാണ് ഐടി അറ്റ് സ്കൂള്‍ കലോത്സപരിപാടികളിലേക്ക് രംഗ പ്രവേശനം ചെയ്തത്. കണ്ണൂരിന്റെ ചരിത്രവും കലാ പാരമ്പര്യവുമൊപ്പിയെടുത്താണ് അപ്ലിക്കേഷന്‍ തയ്യാറാക്കിയത്. മികച്ച പ്രതികരണം ലഭിച്ച് പൂമരം കലാസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും നിരവധി പേര് അപ്ലിക്കേഷന്‍ ആദ്യ ദിനം മുതല്‍ തന്നെ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. വേദിയില്‍ നിന്ന് ഫലപ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റും വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. തല്‍സമയം ഇത് വേദികള്‍ക്ക് സമീപം വലിയ സ്ക്രീനുകളില്‍ തെളിയുകയും ചെയ്തത് കലോത്സവത്തെ ഹൈടെക്കാക്കി.
119 പേരാണ് ഐടി അറ്റ് സ്കൂളിന്റെ പിന്നണിയില്‍ കഴിഞ്ഞ 7 ദിനങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ 14 പേര് സംസ്ഥാന തലത്തില്‍ നിന്നും 75 പേര് കണ്ണൂരില്‍ നിന്നും ഉള്ളവരാണ്. 12 പേര് വിവിധ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിക്കൂട്ടം ക്ലബില്‍ നിന്നുള്ള പ്രവര്‍ത്തകരും 30 പേര് വിക്ടേഴ്സ് ചാനലിന്റെ പ്രവര്‍ത്തകരുമാണ്. ഐടി അറ്റ് സ്കൂള്‍ കലോത്സനത്തിനായി സജ്ജമാക്കിയ വാട്സാപ്പ് ഗ്രൂപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്കും വളരെയേറെ സഹായകമായി. ഓരോ മിനുട്ടിലും 21 വേദികളിലെയും വിവരങ്ങളും ലീഡ് നിലയും വാട്സ് അപ്പിലൂടെ അറിയിച്ചിരുന്നു. കലോത്സവം ഹൈടെക്കായി മാറ്റാന്‍ കഴിഞ്ഞതില്‍ ആത്മ വിശ്വാസവും പരാതികള്‍ക്ക് ഇട നല്‍കാതെ പ്രതിഭകള്‍ക്കും ജനങ്ങള്‍ക്കും കാര്യങ്ങളെത്തിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. കലോത്സവം തുടങ്ങിയ ദിവസം തൊട്ട് സാദത്ത് കണ്ണൂരില്‍ കേന്ദ്രീകരിച്ച് സഹ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: