ഇരിട്ടി: ഇരിട്ടിയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്‍ പ്രഗതി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അഞ്ചുദിവസമായി നടത്തിവന്ന സര്‍ഗ്ഗോത്സവം സമാപിച്ചു. രാവിലെ വള്ളിയാട് വയലിലെ വിശാലമായ വേദിയില്‍ നടന്ന പൊതു പരിപാടി സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ എം. രതീഷ് അദ്ധ്യക്ഷത വഹിച്ചു. മനോരമ ന്യൂസ് ചാനല്‍ അവതാരകന് വിവേക് മുഴക്കുന്നു വിഷിഷ്ടാതിഥി ആയിരുന്നു. കെ.ഗോകുല്‍ സ്വാഗതവും പേരാവൂര്‍ പ്രഗതി സാംസ്കാരിക വേദി പ്രസിഡന്റ് കെ.അനില്‍ ജോസഫ് നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനം പേരാവൂര്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. കെ.അജയകുമാര്‍ ഐഎഫ്എസ് മുഖ്യാതിഥി ആയിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി. രഘു സംസാരിച്ചു. സര്‍ഗ്ഗോത്സവം ജനറല്‍ കണ്‍വീനര്‍ സ്വാഗതവും സാംസ്കാരിക വേദി പ്രസിഡന്റ് കെ.വിശാഖ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: