ഇരിട്ടി: ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പുതു തലമുറയെ വേരറ്റ വൃക്ഷങ്ങളാക്കി മാറ്റിയിരിക്കയാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ എസ്. രമേശന് നായര്‍ പറഞ്ഞു. ഇരിട്ടി പ്രഗതിവിദ്യാനികേതന് സര്‍ഗ്ഗോത്സവത്തില്‍ കലാമത്സരങ്ങളുടെ വേദിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സുകൊണ്ട് ഇന്നും ഇംഗ്ലീഷുകാരാണ് നമ്മള് പലരും. സ്വഭാവം പോയാല്‍ എല്ലാം പോയി. നല്ല വാക്കുകള്‍ പറയുന്ന ആള് നല്ല വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. അലസതയുടെ പേരാണ് മരണം. ഈ ലോകം ശൂരന്റെ കയ്യിലാണെന്നു നമ്മള് മനസ്സിലാക്കണം. മറ്റുള്ളവരില്‍ പരസ്പര വിദ്വേഷം കുത്തിവെക്കുന്നതല്ല വിദ്യാഭ്യാസം. സ്നേഹമാണ് വിദ്യാഭ്യാസം. മനുഷ്യനില്‍ മനുഷ്യത്വം രൂപപ്പെടുത്തുന്നതാവണം വിദ്യാഭ്യാസം. രമേശന് നായര്‍ പറഞ്ഞു. ചടങ്ങില്‍ പേരാവൂര്‍ പ്രഗതി പ്രിന്‍സിപ്പാള്‍ ശങ്കരന് വി. പുന്നാട് അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ മാധവന് മാസ്റ്റര്‍ എസ്. രമേശന് നായരെ സദസ്സിനു പരിചയപ്പെടുത്തി. പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി പ്രഗതിയുടെ ഉപഹാരം രമേശന് നായര്‍ക്ക് സമര്‍പ്പിച്ചു. എം.സതേഷ് സ്വാഗതവും അജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: