കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരി എന്‍.വി.ലതീഷും ഭാര്യയും അക്രമിക്കപ്പെട്ടു എന്ന തരത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന സത്യത്തിന്റെ കണിക പോലുമില്ലാത്ത പതിവ് നുണ പ്രസ്താവന മാത്രമാണെന്ന് വിശ്വഹിന്ദു പരിഷത്ത് മയ്യില്‍ പ്രഖണ്ഡ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ ഡ്യൂട്ടിക്കിടെ ക്ഷേത്രത്തില്‍ സഹായിയായി എത്തുന്ന സുരേന്ദ്രന്, നമ്പൂതിരിയുടെ നാനോ കാറില്‍ കണ്ണൂരിലേക്ക് പോവുകയും തിരിച്ച് അതേ കാറില്‍ വീട്ടില്‍ വന്ന് ഭാര്യ ജയലക്ഷ്മിയെയും കുട്ടികളെയും കൂട്ടി ചേലേരി അമ്പലത്തിലേക്ക് പോയി തിരിച്ചു വരുന്നതിനിടയിലാണ് കാറിന്റെ പിറകില്‍ കല്ലേറുണ്ടായത്. മയ്യില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍ കൃത്യമായ പദ്ധതിയുടെ ഭാഗമെന്ന പോലെ അസത്യം മാത്രം പുലമ്പുന്ന ജയരാജന് ലതീഷിന്റെ ക്ഷേത്രത്തിലെ ജോലി എന്താണെന്ന് പോലും അന്വേഷിക്കാതെ പ്രദേശത്ത് സമാധാനമുണ്ടാകരുതെന്ന ലക്ഷ്യത്തോടെ അസത്യം തട്ടിവിടുകയായിരുന്നു. സത്യവിരുദ്ധമായ കാര്യങ്ങള്‍ ഇത്തരത്തില്‍ തട്ടിവിടുന്ന സിപിഎം നേതാവിന്റെ പ്രസ്താവനകളാണ് ജില്ലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും വിഎച്ച്പി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: