കൊച്ചി: മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ മൂന്നു എസ്എഫ്ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നും പുറത്താക്കി. യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച നടപടിയോട് യോജിപ്പില്ലെന്ന് ജില്ലാ സെക്രട്ടറി ജുനൈദ് അറിയിച്ചു. സംഭവത്തില്‍ മഹാരാജാസ് കോളജ് യൂണിറ്റിനെ താക്കീത് ചെയ്യുമെന്നും ജുനൈദ് പറഞ്ഞു. നേതാക്കളായ വിഷ്ണു സുരേഷ്, കെ.എഫ്. അഫ്രീദി, പ്രജിത് കെ. ബാബു എന്നിവരാണ് പുറത്തായത്. കസേര കത്തിച്ചതിനെ അപക്വമായ നടപടിയാണ് യൂണിറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എസ്എഫ്ഐ തള്ളിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: