കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നുവെന്ന നടി കാവ്യാ മാധവന്റെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്റര്‍നെറ്റ് കഫേ നടത്തുന്നയാളെ തൃക്കാക്കര പോലീസ് ചോദ്യം ചെയ്ത് വിട്ടു. ഇയാളുടെ കഫേയില്‍നിന്നാണ് ഇന്റര്‍നെറ്റ് വിനിയോഗിച്ചത്. പക്ഷേ, കഫേയില്‍ ആര് എപ്പോള്‍ സന്ദര്‍ശിച്ചുവെന്നതു സംബന്ധിച്ച് രേഖകളൊന്നും സൂക്ഷിക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: