Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സന്തോഷ് വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം-ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 11:06 pm IST
inKannur

കണ്ണൂര്‍: ധര്‍മ്മടം അണ്ടലൂരിലെ സന്തോഷിനെ അര്‍ധരാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. കൊല നടത്തുകയും അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന കണ്ണൂരിലെ സിപിഎമ്മിന്റെ സ്ഥിരം പല്ലവി തന്നെയാണ് ഈ കൊലപാതകത്തിലും അവര്‍ ആവര്‍ത്തിക്കുന്നത്. വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇയാള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് നീതീകരിക്കാനാവില്ല. കൊലപാതകം നടത്തി കേസ് വഴിതിരിച്ചുവിടുന്നതിനായുള്ള സിപിഎമ്മിന്റെ ബുദ്ധിപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍. കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടില്‍ നിന്നും പോലീസ് നായ മണം പിടിച്ചുപോയത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലേക്കാണെന്നാണ് പി.ജയരാജന്റെ കണ്ടുപിടുത്തം. തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടപ്പോഴും പോലീസ് നായ ഓടിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലേക്കായിരുന്നു. ഫസലിന്റെ മൃതദേഹത്തില്‍ നിന്നും ചോരയില്‍ മുക്കിയെടുത്ത തുണിയെടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ കൊണ്ടിട്ടതായിരുന്നു ഇതിന് കാരണം. കക്കാട് ശ്രീ നാരായണ പ്രതിമ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് നായ മണംപിടിച്ച് ഓടിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പിലേക്കായിരുന്നു. എന്നാല്‍ ഈ കേസുകളിലെല്ലാം സിപിഎം പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. കൊലപാതകം നടത്തിയശേഷം കേസ് തിരിച്ചുവിടുന്നതിനായുള്ള സിപിഎമ്മിന്റെ ബുദ്ധിപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.

സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ക്കെല്ലാം തന്നെ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥരാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം കണ്ണൂരില്‍ നടക്കുമ്പോള്‍ പോലും തങ്ങള്‍ കൊലക്കത്തി താഴെവെക്കില്ലെന്ന് സിപിഎം ഒരിക്കല്‍ക്കൂടി സന്തോഷ് വധത്തോടെ തെളിയിച്ചിരിക്കുകയാണ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഒഴിവാക്കിയിരുന്നു. അതോടൊപ്പം കണ്ണൂര്‍ നഗരത്തിലെ ഹോട്ടലുകളെയും പെട്രോള്‍ പമ്പുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ മറിച്ചുള്ള പ്രചാരണം ദുഷ്ടലാക്കോടുകൂടിയുള്ളതാണ്. സമാധാനപരമായി നടന്ന പ്രകടനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചത്. ജില്ലയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രവര്‍ത്തനമാണ് പോലീസ് നടത്തിയത്. മൃതദേഹത്തെ തന്നെ അപമാനിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പിടിവാശി മൂലമാണ് സന്തോഷിന്റെ മൃതദേഹം മണിക്കൂറുകളോളം നടുറോഡില്‍ കിടക്കാന്‍ കാരണമായത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദശാനുസരണമാണ് പോലീസ് ഈ നടപടിക്ക് തുനിഞ്ഞത്. ഇതിന്റെയൊക്കെ പേരില്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പേരില്‍ കേസെടുക്കാനാണ് പോലീസ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.